വിവാദ വെളിപ്പെടുത്തൽ അന്വേഷണം വേണം: മുസ്ലിം ലീഗ്

പയ്യന്നൂർ : പയ്യന്നൂരിൽ സി.പി.എം ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് മുൻ ഏരിയാസിക്രട്ടറി വി.കുഞ്ഞികൃഷ്ണൻ നടത്തിയഞെട്ടിക്കുന്നവെളിപ്പെടുത്തലിനെ കുറിച്ച്സമഗ്രമായഅന്വേഷണം നടത്തണമെന്ന്പയ്യന്നൂർനിയോജകമണ്ഡലമുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു പയ്യന്നൂരിൽ പ്രതിഷേധപ്രകടനങ്ങൾക്കു നേരെയുണ്ടായ അക്രമങ്ങൾ സി.പി. എമ്മിൻ്റെ ഭീകരമായ ഫാസിസ്റ്റ് രൂപമാണ് വ്യക്തമാക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടുപ്രസിഡൻ്റ് കെ.കെ.അഷറഫ് അദ്ധ്യക്ഷതവഹിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി സി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
കെ.പി. അബ്ദുല്ല ഹാജി സ്വാഗതം പറഞ്ഞു .ഇഖ്ബാൽ കോയിപ്രാ എ.പി.ഹാരിസ്, എം.എൻ പി അബ്ദുറഹിമാൻ പി.കെ. അബ്ദുൽ ഖാദർ മൗലവി, ടി മഹമൂദ് ഹാജി, മുസ്തഫ പൊന്നമ്പാറവി. കെ.പി. ഇസ്മായിൽ സംബന്ധിച്ചു







