ചീട്ടുകളിനാലുപേർ പിടിയിൽ

മട്ടന്നൂർ: പണം വെച്ച് പുള്ളി മുറിചീട്ടുകളിനാലു പേരെ പോലീസ് പിടികൂടി. പടിയൂർ നെടിയോട്ടും ച്ചാലിലെ എം.കെ.വിപിൻ (34), എടയന്നൂർ സ്കൂളിന് സമീപത്തെ ടി. എ.സുജീഷ് (46), എളമ്പാറയിലെ ടി. സഖിലോഷ് (42), ചാലോട് കൊളോളത്തെ കെ. സുകേഷ് (38) എന്നിവരെയാണ് എസ്.ഐ. ആൻ്റണി ഡിക്രൂസും സംഘവും പിടികൂടിയത്. കീഴല്ലൂർ തെരൂർ പാലയോട് മഹാദേവ ക്ഷേത്രത്തിനു സമീപത്തെ പറമ്പിൽ വെച്ച് ചീട്ടുകളിക്കിടെയാണ് സംഘം പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും5410രൂപയും പോലീസ് കണ്ടെടുത്തു.







