വെള്ളൂരിൽ വി.കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ ബൈക്ക് കത്തിച്ചു

പയ്യന്നൂര്‍: പയ്യന്നൂരി ലെസിപിഎം പാർട്ടിയിലെ ഫണ്ട് വിവാദ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സിപിഎം മുൻ ഏരിയാ സെക്രട്ടറിയുംജില്ലാ കമ്മിറ്റി അംഗവുമായവി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെബൈക്ക് രാത്രിയുടെ മറവിൽ അഗ്നിക്കിരയാക്കി. വെള്ളൂർ ചേനോത്ത് നാടകപ്പുര റോഡിലെ നാടക പ്രവർത്തകനും സി പി എം പ്രവർത്തകനുമായ
പനയന്തട്ട വീട്ടില്‍ പ്രസന്നന്റെ കെ എൽ 59. 8003 നമ്പർപള്‍സര്‍ ബൈക്കാണ് കത്തിച്ചത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് റോഡിലേക്ക് 15 മീറ്ററോളം തള്ളിക്കൊണ്ടുവന്ന ശേഷം സമീപ പറമ്പിൽ വെച്ചാണ് കത്തിച്ചത്.
ഇന്നു രാവിലെയാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇന്നലെ കുഞ്ഞികൃഷ്ണനെതിരെ വെള്ളൂരില്‍ ഒരു സംഘം പ്രകടനം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്ത സംഭവമുണ്ടായിരുന്നു പിന്നീട് ഒരു വിഭാഗം കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും പ്രകടനം നടത്തി. ഇതിന്റെ നേതൃനിരയിലുണ്ടായിരുന്ന പ്രസന്നന്റെ
ബൈക്കാണ് തീ വെച്ച് നശിപ്പിച്ചത്. വിവരമറിഞ്ഞ് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു







