LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

പ്രവാസി വോട്ട്: ആശങ്ക അകറ്റണം:അഡ്വ.കരീം ചേലേരി

c3b2ba34-049d-4fa9-b8f1-cd7ec8dd87ee.jpg
Spread the love

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ സമയപരിധി അവസാനിക്കാൻ കേവലം ദിവസങ്ങൾ ബാക്കിയിരിക്കെ, വോട്ടർ പട്ടികയിൽ വോട്ട് ചേർക്കുന്നതിനുള്ള അപേക്ഷയിൽ തീരുമാനമെടുക്കുന്നതിനുള്ള കാലതാമസം പ്രവാസികൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്നും അത് പരിഹരിക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു.

ഫോറം നമ്പർ 6 A യിൽ വോട്ട് ചേർക്കുന്നതിന് അപേക്ഷ സമർപ്പിച്ച ആയിരക്കണക്കിന് പ്രവാസികളുടെ അപേക്ഷകൾ ഇതുവരെയും വെരിഫിക്കേഷന് പോലുമെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സൈറ്റിൽ കെട്ടിക്കിടക്കുകയാണ്. ആഴ്ചകൾക്ക് മുമ്പ് സമർപ്പിച്ച അപേക്ഷകളിൻമേൽ പോലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എപിക് നമ്പറോ, ബൂത്ത് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളോ ലഭ്യമല്ലാത്തത് കൊണ്ടാണ് ബി.എൽ. ഒ മാർക്ക് വെരിഫിക്കേഷന് അയക്കാൻ പറ്റാത്തത് എന്നാണ് അറിയാൻ കഴിയുന്നത്. ഇത് അപേക്ഷകരുടെ കുറ്റം കൊണ്ടല്ല. ഫോറം നമ്പർ 6 A ൽ അത് രേഖപ്പെടുത്താനുള്ള കോളങ്ങൾ ഇല്ലാത്തത് മൂലമാണ്. അതിന് അപേക്ഷകരെ ബുദ്ധിമുട്ടിക്കരുത്. അത് മൂലം അർഹതയുള്ള അപേക്ഷകർക്ക് വോട്ടർ പട്ടികയിൽ ഇടം പിടിക്കാനുള്ള അവസരം നഷ്ടമാകരുത്. ആയതിനാൽ മതിയായ ബദൽ സംവിധാനമുണ്ടാക്കി അർഹതയുള്ള എല്ലാ പ്രവാസികൾക്കും വോട്ട് ഉറപ്പുവരുത്താനുള്ള അടിയന്തര നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കണമെന്ന് കരീം ചേലേരി ആവശ്യപ്പെട്ടു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!