പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെ ആനുകൂലിച്ച് വീണ്ടും ഫ്ലക്സ് ബോർഡ്

പയ്യന്നൂർ :പയ്യന്നൂരിൽ സി പി എമ്മിൽ വീണ്ടും വിമത ശബ്ദമുയർത്തിയ ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് വീണ്ടും
ഫ്ലക്സ് ബോർഡ്. അന്നൂർ ബസ് സ്റ്റോപ്പിലാണ് അനു കൂലിച്ചുള്ള ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത് സംഭവം ശ്രദ്ധയിൽപ്പെട്ട ചിലർ ബോർഡ് കടത്തി കൊണ്ടുപോയി. കഴിഞ്ഞ ദിവസം പയ്യന്നൂർ കാരയിൽ വി. കുഞ്ഞികൃഷ്ണന് അനുകൂല ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് ചിലർ എടുത്തു മാറ്റി.
അതേസമയം വി. കുഞ്ഞികൃഷ്ണനെതിരെ വെള്ളൂർ കൊട്ടണച്ചേരി ക്ഷേത്രപരിസരത്തിനു സമീപവും വെള്ളൂരിലും ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നെങ്കിലും പിന്നീട് നശിപ്പിക്കപ്പെട്ടു
കഴിഞ്ഞവെള്ളിയാഴ്ച രാത്രിയിൽ കാറമേൽ മുച്ചിലോട്ടിന് സമീപവും പയ്യന്നൂർ എൽ.ഐ.സി. ജംഗ്ഷന് സമീപവും മുകുന്ദ ആശുപത്രിക്ക് സമീപവും മഹാദേവ ഗ്രാമം, അന്നൂർ, മൂരി കൊവ്വൽ, പെരുമ്പ, വെള്ളൂർ തുടങ്ങി പത്തോളം സ്ഥലങ്ങളിൽ ഫ്ലക്സ് ബോർഡുകൾ വി. കുഞ്ഞികൃഷ്ണൻ്റെ നിലപാടിനെതിരെ ഉയർന്നിരുന്നു.







