LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

കണ്ണൂരിൽ റിപ്പബ്ലിക് ദിന ചടങ്ങിനിടെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ശാരീരിക അസ്വസ്ഥത; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

3152a1d7-9581-47d9-8439-0dccc8ddbc03.jpg
Spread the love

കണ്ണൂർ: കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. റിപ്പബ്ലിക് ദിന സന്ദേശം നൽകി പ്രസംഗം പൂർത്തിയാക്കിയ ഉടനെയാണ് മന്ത്രിക്ക് തളർച്ച അനുഭവപ്പെട്ടത്.

വേദിയിൽ വെച്ച് പിന്നിലേക്ക് വീഴാൻ തുടങ്ങിയ മന്ത്രിയെ ഒപ്പമുണ്ടായിരുന്ന ജില്ലാ കലക്ടർ അരുൺ കെ. വിജയനും സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജും ചേർന്ന് താങ്ങിപ്പിടിക്കുകയായിരുന്നു. അല്പസമയത്തിനകം തന്നെ അദ്ദേഹം സാധാരണ നിലയിലായെങ്കിലും മുൻകരുതൽ എന്ന നിലയിൽ ആംബുലൻസിൽ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. മന്ത്രി നടന്നാണ് ആംബുലൻസിൽ കയറിയത് എന്നത് ആശ്വാസകരമാണ്.

ശക്തമായ വെയിലേറ്റത് കാരണമുണ്ടായ ചെറിയ ക്ഷീണമാണെന്നും മന്ത്രിക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും ആശുപത്രി അധികൃതരും മന്ത്രിയുടെ ഓഫീസും അറിയിച്ചു. പ്രത്യേക മെഡിക്കൽ സംഘം അദ്ദേഹത്തെ പരിശോധിച്ചു വരികയാണ്. നേരത്തെയും ഇതേ ആശുപത്രിയിൽ അദ്ദേഹം ചികിത്സ തേടിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!