മർദ്ദനം :18 സി പി എം പ്രവർത്തകർക്കെതിരെ കേസ്.

കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചതിന് 18 സി പി എം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ എ. രൂപേഷിൻ്റെ പരാതിയിലാണ് സി പി എം പ്രവർത്തകരായ അശ്വിൻ കണ്ടങ്കാളി, സുനജ്, നിഖിൽ, ലിജിത്, ഷാരോൺ , ഗൗതം സുരേഷ്, റഹ്നേജ്, അക്ഷയ്, എന്നിവർക്കും കണ്ടാലറിയാവുന്ന 10 ഓളം സി പി എം പ്രവർത്തകർക്കുമെതിരെ കേസെടുത്തത്. ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പയ്യന്നൂർ സെൻട്രൽ ബസാർ ട്രാഫിക് സിഗ്നലിന് സമീപം വെച്ചാണ് അക്രമിച്ചത്. സ്ഥലം എം എൽ എ ക്കെതിരെ സി പി എം നേതാവായ വി.കുഞ്ഞികൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പ്രകടനം നടത്തിയപ്പോഴാണ് പരാതിക്കാരനെയുംസഹപ്രവർത്തകരായ എ.പി. നാരായണൻ, വെള്ളൂർ പഴയ തെരുവിലെടി. രാജൻ, അന്നൂരിലെ കെ.ടി. ഹരീഷ് എന്നിവരെ സി പി എം പ്രവർത്തകർ ആക്രമിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. പരിക്കേറ്റവർ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ ചികിത്സയിലാണ്.







