ഗതാഗത തടസ്സം സൃഷ്ടിച്ച് പ്രകടനം 82 കോൺഗ്രസ് – ബിജെപി പ്രവർത്തകർക്കെതിരെ കേസ്

പയ്യന്നൂർ : റോഡിൽ മാർഗ്ഗതടസ്സം സൃഷ്ടിച്ച് പ്രകടനം നടത്തിയ 57 കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കോൺഗ്രസ് നേതാക്കളായ കെ.ജയരാജ്, എ.രൂപേഷ് , നവനീത് നാരായണൻ, അർജുൻ കോറോം , എ.പി. നാരായണൻ ആകാശ് ഭാസ്കർ എന്നിവർക്കും കണ്ടാലറിയാവുന്ന 50 ഓളം പ്രവർത്തകർക്കു മെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. ശനിയാഴ്ച വൈകുന്നേരം 5.30 മണിക്കാണ് ടൗണിൽ പ്രകടനം നടത്തി മാർഗ്ഗതടസ്സം സൃഷ്ടിച്ചത്.
പയ്യന്നൂർ ടൗണിൽ പോലീസ് അനുവാദമില്ലാതെ പ്രകടനം നടത്തി റോഡിൽ ഗതാഗത തടസ്സം സൃഷ്ടിച്ചതിന് 25 ബി ജെ പി പ്രവർത്തകർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. ബി ജെ പി നേതാക്കളായ പനക്കീൽ ബാലകൃഷ്ണൻ, ധനേഷ് കണിയാംക്കുന്ന്,സുജിത്ത് തായിനേരി , മോഹനൻ കുഞ്ഞിമംഗലം, നന്ദൻ പുതിയങ്കാവ് എന്നിവർക്കും കണ്ടാലറിയാവുന്ന 20 ഓളം പ്രവർത്തകർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.







