പണ്ഡിതശ്രേഷ്ഠാ പുരസ്കാരം

കരിവെള്ളൂർ :കേരള പൂരക്കളി കലാ അസോസിയേഷൻ പ്രശസ്ത സംസ്കൃത പണ്ഡിതനും പൂരക്കളി ആചാര്യനുമായ വി.പി.ദാമോദരൻ പണിക്കരുടെ സ്മരണക്കായ് പൂരക്കളി ആചാര്യൻ പി.പി മാധവൻ പണിക്കർക്ക് നൽകുന്ന പണ്ഡിതശ്രേഷ്ഠ പുരസ്ക്കാരം കുടുംബാഗങ്ങളുടെ സാന്നിധ്യത്തിൽ പൂരക്കളി കലാ അസോസിയേഷൻ ഭാരവാഹികൾക്ക് കൈമാറി. കുണിയനിലെ ദാമോദരൻ പണിക്കരുടെ വസതിയിൽ നടന്ന ചടങ്ങിൽ ശശിധരൻ പണിക്കർ തൃക്കരിപ്പൂർ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് ദാമോദരൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. എൻ കൃഷ്ണൻ സംസാരിച്ചു. ജനുവരി 26 ന് വൈകുന്നേരം 4 മണിക്ക് ചെറുവത്തൂരിൽ നടക്കുന്ന ശില്പശാലാ സമാപന ചടങ്ങിൽ വെച്ച് പൂരക്കളി അസോസിയേഷൻ ചെയർമാൻ കൂടിയായ ടി.ഐ മധുസൂദനൻ എം എൽ എ മാധവൻ പണിക്കർക്ക് പുരസ്കാരം സമർപ്പിക്കും.







