LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

തോട്ടട ഐ.ടി.ഐ സംഘർഷം: 54 എസ്.എഫ്.ഐ – കെ.എസ്.യു പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

img_6924.jpg
Spread the love

എടക്കാട്: തോട്ടട ഐ ടി ഐ യിലെ എസ്.എഫ് ഐ – കെ.എസ് യു പ്രവർത്തകർ വാഹന ഗതാഗതം തടസ്സപ്പെടുത്തി പോലീസിൻ്റെ ആജ്ഞ ധിക്കരിച്ച് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് 54 പേർക്കെതിരെ പോലീസ് കേസെടുത്തു. കെ എ സ് .യു. പ്രവർത്തകരായ പ്രകീർത്ത് മുണ്ടേരി , ശ്രീരാഗ്, മിസബ് മുഹമ്മദ്, അതുൽ, എന്നിവർക്കും കണ്ടാലറിയാവുന്ന 20 ഓളം പ്രവർത്തകർക്കും എസ്.എഫ് ഐ.പ്രവർത്തകരായ വൈഷ്ണവ് മഹേന്ദ്രൻ, ശരത്, മൃദുൽ, സായന്ത്, നവനീത് പ്രകാശ്, എന്നിവർക്കും കണ്ടാലറിയാവുന്ന 25 എസ്. എഫ്. ഐ ക്കാർക്കുമെ തിരെയാണ് പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 4 മണിക്കും 6 മണിക്കുമിടയിൽ തോട്ടട ഐ ടി ഐക്കുമുന്നിലൂടെ റോഡിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് പ്രകടനം നടത്തുകയും പോലീസ് ആജ്ഞ ധിക്കരിക്കുകയും ചെയ്തതിനാണ് പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!