LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

പോക്സോ കേസിൽ യുവാവ് പിടിയിൽ

img_6737.jpg
Spread the love

നീലേശ്വരം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച നിർമ്മാണ തൊഴിലാളിയായ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. തൈക്കടപ്പുറത്തെ ക്വാട്ടേർസിൽ താമസിക്കുന്ന ഉത്തർപ്രദേശ് കാൺപൂർ സ്വദേശിയായ 18 കാരനെയാണ് നീലേശ്വരം എസ്.ഐ. ജി.ജിഷ്ണുവും സംഘവും പിടികൂടിയത്. സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ബന്ധുവായ പ്രതി പീഡിപ്പിച്ചത്. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ പോലീസിലും ചൈൽഡ് ലൈനിലും വിവരം കൈമാറുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!