LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

കാപ്പ പ്രതി അറസ്റ്റിൽ

img_6737.jpg
Spread the love

കണ്ണൂർ : കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് നാടുകടത്തിയ പ്രതിയെ നിയമം ലംഘിച്ചതിന് പോലീസ് പിടികൂടി. കൊറ്റാളി അത്താഴക്കുന്നിലെ കെ.റസീമിനെ (29) യാണ് ടൗൺഎസ്.ഐ. വി.വി. ദീപ്തിയും സംഘവും പിടികൂടിയത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ പുഴാതി കല്ലുകെട്ടു ചിറക്ക് സമീപത്തെ ബസ് കാത്തിരി പുകേന്ദ്രത്തിൽ വെച്ചാണ് പോലീസ് പിടി കൂടിയത്. 2025 സപ്തംബർ 11 ന് കണ്ണൂർ റേഞ്ച് ഡി ഐ ജി യുടെ ഉത്തരവ് പ്രകാരം കാപ്പ ചുമത്തി സപ്തംബർ 19 ന് പ്രതിയെ അറസ്റ്റു ചെയ്തിരുന്നു. നാടുകടത്തിയ പ്രതി ഇന്ന് പുലർച്ചെ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയായിരുന്നു. പട്രോളിംഗിനിടെയാണ് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!