പട്ടാപ്പകൽമോട്ടോർ മോഷണം പ്രതി പിടിയിൽ

കണ്ണപുരം : പട്ടാപ്പകൽ വീട്ടു കിണറിൽ സ്ഥാപിച്ച മോട്ടോർ മോഷണം പ്രതി പിടിയിൽ. മാട്ടൂൽ സ്വദേശി പടിഞ്ഞാറേ പീടികയിൽഷെരീഫിനെ (51)യാണ് കണ്ണപുരം സ്റ്റേഷൻ എസ്.ഐ. അഖിൽ അറസ്റ്റു ചെയ്തത്.
ചെറുകുന്ന് പുന്ന ച്ചേരിയിലെ ഒ.വി.ഷിജു വിൻ്റെ പരാതിയിലായിരുന്നു കണ്ണപുരം പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. പരാതിക്കാരൻ്റെ പിതൃസഹോദരനായ മഹേഷിൻ്റെ പുന്ന ച്ചേരിയിലെ വീട്ടിലെ കിണറിന് അരികിൽസ്ഥാപിച്ച അക്വാ ടെക്ക് കമ്പനിയുടെ മോട്ടോർ ആണ് പ്രതി മോഷ്ടിച്ചു കടന്നുകളയാൻ ശ്രമിച്ചത് .വീട്ടുകാർ തൊട്ടടുത്ത വീട്ടിൽ പോയ സമയത്തായിരുന്നു സംഭവം. മോഷണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അയൽവാസികളുടെ സഹായത്തോടെ മോഷ്ടാവിനെ പിടികൂടി പോലീസ് കൈമാറുകയായിരുന്നു
. 6500 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി.







