പണയം വെച്ച സ്വർണ്ണമെടുത്തു തരാമെന്ന് വിശ്വസിപ്പിച്ച് 6,75,000 രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ റിമാൻ്ൽ .

മയ്യിൽ: ബേങ്കിൽ പണയം വെച്ച സ്വർണ്ണം എടുത്തു തരാമെന്ന് വിശ്വസിപ്പിച്ച് രണ്ടംഗ സംഘം ജ്വല്ലറിക്കാരനിൽ നിന്നും 6,75,000 രൂപ തട്ടിയെടുത്ത് സ്കൂട്ടറിൽ രക്ഷപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊളച്ചേരി പള്ളിപ്പറമ്പിലെ സി.കെ. നൂറുദ്ദീനെ (31) യാണ് മയ്യിൽ എസ്.ഐ.പി. ഉണ്ണികൃഷ്ണൻ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
ഇരിക്കൂർ സ്വദേശി ഡി എം ടി സൈനബാസ് ഹൗസിൽ ഹബീബ് റഹീം പള്ളിപ്പാത്തിൻ്റെ പണമാണ് രണ്ടംഗസംഘം തട്ടിയെടുത്തത്. ജനുവരി 5ന് തിങ്കളാഴ്ചരാവിലെ 11 മണിക്ക് കൊളച്ചേരി മുക്കിലായിരുന്നു സംഭവം. പരാതിക്കാരനുമായി ബന്ധപ്പെട്ട പ്രതികൾ മുല്ലക്കൊടി സഹകരണ ബേങ്കിൻ്റെ ഹെഡ് ഓഫീസിൽ സ്വർണ്ണം പണയം വെച്ചിട്ടുണ്ടെന്നും പണം നൽകി സഹായിച്ചാൽ സ്വർണ്ണം എടുത്തു തരാമെന്നും വിശ്വസിപ്പിച്ച് പ്രതികൾ ബേങ്കിന് മുന്നിലെത്തിക്കുകയും സ്കൂട്ടറിൽ നിന്നുമിറങ്ങിയ ഒന്നാമൻ 6, 75,000 രൂപ കൈക്കലാക്കി സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന രണ്ടാമനായ നൂറുദ്ദീൻ്റെ സഹായത്തോടെ സ്കൂട്ടറിൽ കയറി കമ്പിൽ ഭാഗത്തേക്ക് ഓടിച്ചു രക്ഷപ്പെട്ടുവെന്ന പരാതിയിലാണ് കേസെടുത്തിരുന്നത്. പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപോലീസ് സംഘം സ്കൂട്ടറിലെത്തിയ രണ്ടാം പ്രതിയെ തിരിച്ചറിഞ്ഞ് പുതിയ തെരുവിൽ വെച്ച് പിടികൂടുകയായിരുന്നു മുഖ്യ പ്രതി ഇരിക്കൂർ സ്വദേശിക്കായിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. പോലീസ് സംഘത്തിൽ ഗ്രേഡ് എസ്.ഐ. ഇബ്രാഹിം, സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത്, സിവിൽ പോലീസ് ഓഫീസർ പ്രണവ് എന്നിവരും ഉണ്ടായിരുന്നു.






