പോക്സോ കേസിൽ പ്രതി പിടിയിൽ

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം മധ്യവയസ്കൻപോക്സോ കേസിൽ പിടിയിൽ. തളിപ്പറമ്പിന് സമീപം ഓട്ടോഡ്രൈവറായി ജോലി ചെയ്യുന്ന ശശി(52) യെയാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി.എ. ബിനുമോഹൻ പിടികൂടിയത്. 2025-ൽ ആണ് പരാതിക്കാസ്പദമായ സംഭവം. തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്നപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തളിപ്പറമ്പ് കണ്ണൂർ യാത്രക്കിടെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. തുടർന്ന് പെൺകുട്ടി പോലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത തളിപ്പറമ്പ് പോലീസ് സംഭവം നടന്നത് കണ്ണൂർ ടൗണിലായതിനാൽ കേസ് ടൗൺ പോലീസിന് കൈമാറുകയായിരുന്നു.കേസന്വേഷണത്തിനിടെ പ്രതിയെ ഇന്നലെ രാത്രിയിൽ ടൗൺപോലീസ് പിടികൂടുകയായിരുന്നു.






