കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വ്യാപാരി മിത്ര ഏരിയ ലീഡേഴ്സ് മീറ്റ് നടത്തി.

പയ്യന്നൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ സ്റ്റീക്ക്ഹൗസ് ഓഡിറ്റോറിയത്തിൽ വെച്ച് വ്യാപാരി മിത്ര ലീഡേഴ്സ് മീറ്റ് നടത്തി. വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ല വൈസ് പ്രസിഡണ്ട് കെ.വി. ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു .ഏരിയ സെക്രട്ടറി കെ സി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു .ഏരിയ കൺവീനർ പി വി ഗോപി റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിന് വ്യാപാരി മിത്ര കണ്ണൂർ ജില്ലാ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം ജയശ്രീ കണ്ണൻ, സമിതി ജില്ലാ കമ്മിറ്റി അംഗം ടി. ബാലകൃഷ്ണൻ, ഏരിയ പ്രസിഡന്റ് കെ വി മുരളീധരൻ, ജില്ലാ ട്രസ്റ്റ് അംഗം സി. കൃഷ്ണൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.






