പോലീസ് ഓഫീസേർസ് അസോസിയേഷൻ ജില്ലാ സമ്മേളനംസംഘാടക സമിതി രൂപീകരിച്ചു .

പയ്യന്നൂർ:കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ കണ്ണൂർ റൂറൽ നാലാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. പയ്യന്നൂരിൽ നടന്ന രൂപീകരണ യോഗം ഡി വൈ എസ് പി കെ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി. ബാബുമോൻ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി രമേശൻ വെള്ളോറ , പയ്യന്നൂർ ഇൻസ്പെക്ടർ രജീഷ് തെരുവത്ത് പീടികയിൽ , എൻ. വി. രമേശൻ നായർക്ക്, അനീഷ് കെ പി , രാജേഷ് കടമ്പേരി, പ്രിയേഷ് കെ , ജയേഷ് ടി വി , സാഹിദ എം കെ, വിനോദ് കുമാർ എം.വി. എന്നിവർ സംസാരിച്ചു. ഫെബ്രുവരി 13, 14 തീയ്യതികളിൽ പയ്യന്നൂരിലാണ് സമ്മേളനം. ജന പ്രതിനിധികൾ, ഡിപ്പാർട്ട്മെന്റ് മേധാവികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. ഫെബ്രുവരി 13 ന് കുടുംബ സംഗമം, പോലീസ് ഉദ്യോഗസ്ഥരുടെ കലാ പരിപാടികൾ എന്നിവയും , 14 ന് പ്രതിനിധി സമ്മേളനവും നടക്കും. സത്യൻ കെ ചെയർമാനും , ഗിരീഷ് കുമാർ എൻ.കെ. കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.






