എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ

തളിപ്പറമ്പ്: ക്വാട്ടേർസിൽ റെയ്ഡ് നടത്തിയ പോലീസ്മാരക ലഹരി മരുന്നായ എംഡിഎംഎയും ലഹരിമരുന്നായ ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി. പന്നിയൂർ ചവനപ്പുഴ യിലെ കെ.വി. സ്വരാജിനെ (30) യാണ് എസ്.ഐ. കെ.ദിനേശനും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി 7.38 മണിക്ക് കുറ്റ്യേരി കാഞ്ഞിരങ്ങാട്ട് പ്രതി താമസിക്കുന്ന വാടക ക്വാട്ടേർസ് റെയ്ഡ് നടത്തിയപ്പോൾ മുറിയിലെ അലമാരയ്ക്കു മുകളിൽ സൂക്ഷിച്ച 4.5 598 ഗ്രാം എം ഡി എം എ യും ചെറിയ ബോട്ടിൽ സൂക്ഷിച്ച 4.0085 ഗ്രാം ഹാഷിഷ് ഓയിലും പോലീസ് കണ്ടെത്തി പിടിച്ചെടുത്തത്.






