LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

മതില്‍ തകര്‍ത്ത് വീടിനു നേരെ കല്ലേറ്മൂന്ന് സി പി എം പ്രവർത്തകർക്കെതിരെ കേസ്

img_5105.jpg
Spread the love

തളിപ്പറമ്പ്: കുറ്റ്യേരിയില്‍ ബി ജെ പി പ്രചരണമെഴുതിയ വീട്ടു മതിൽ തകർത്ത് ബി ജെ പി പ്രവർത്തകൻ്റെ വീടിന് നേരെ കല്ലെറിഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മൂന്നു സി പി എം പ്രവർത്തകർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു . സി പി എം പ്രവർത്തകൻ കുറ്റ്യേരിയിലെ മേമടത്ത് ഷൈജുവിനും മറ്റു കണ്ടലാറിയാവുന്ന രണ്ടു പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. 17 ന് ശനിയാഴ്ച രാത്രി 11.45 മണിക്കായിരുന്നു സംഭവം. ബിജെ പി പ്രവർത്തകൻ
കുറ്റ്യേരി നടവയലിലെ പി പി രാധാകൃഷ്ണൻ്റെ പരാതിയിലാണ് കേസെടുത്തത്. വീട്ടു പറമ്പിൽ അതിക്രമിച്ചു കയറിയ പ്രതികൾ രാഷ്ട്രീയവിരോധം വെച്ച് ബൈക്കിലെത്തികൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കല്ല് കൊണ്ട് മുകൾനിലയിലെ കിടപ്പുമുറിയുടെ ജനൽഗ്ലാസ് എറിഞ്ഞു പൊളിക്കുകയും വീട്ടുമതിൽ പൊളിക്കുകയും ചെയ്തു. 70,000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!