ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം പ്രതി പിടിയിൽ

വളപട്ടണം : ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടത്തിനിടെ മധ്യവയസ്കനെ പോലീസ് പിടികൂടി, അഴീക്കോട് മൂന്നു നിരത്തിലെ ടി പി രവീന്ദ്രനെ (63)യാണ് എസ്.ഐ. എം. അജയനും സംഘവും പിടികൂടിയത്. അഴീക്കൽ ഹാർബറിനടുത്ത് വെച്ചാണ് ഒറ്റ നമ്പർ ചൂതാട്ടത്തിനിടെ പ്രതിയെ പോലീസ് പിടികൂടി കേസെടുത്തത്. പ്രതിയിൽ നിന്നും ഒറ്റ നമ്പർ ചൂതാട്ടത്തിനുപയോഗിച്ച മൊബൈൽ ഫോണും 6210 രൂപയും കുറിപ്പടികളും പോലീസ് പിടിച്ചെടുത്തു.






