കേരള സ്റ്റേജ് വർക്കേഴ് സ് യൂണിയൻ കുടുംബ സംഗമം

തളിപ്പറമ്പ് :കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ ( സി ഐ ടി യു ) തളിപ്പറമ്പ് ഏരിയ കുടുംബ സംഗമം സംഘടിപ്പിച്ചു. കോടല്ലൂർ ഇ എം എസ് മന്ദിരത്തിൽ വെച്ച് ആന്തൂർ നഗരസഭ ചെയർപേഴ്സൺ വി. സതീദേവി ഉദ്ഘാടനം ചെയ്തു. എം.ഗണേശൻ
അധ്യക്ഷനായിരുന്നു. ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ മെമ്പർ പി. പി. ഗംഗാധരനെ ചടങ്ങിൽ ആദരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അരങ്ങേറിയ കുറ്റിമാച്ചി തെരുവു നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക്കും ലഹരി വിരുദ്ധ ഏകപാത്ര നാടകങ്ങൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന വാടി സജി, ഐ വി ഉണ്ണി , നൃത്താധ്യാപിക പ്രവീണ
മോഹൻ എന്നിവർക്കു കെ എസ്ഡബ്യു യു സംസ്ഥാനകമ്മറ്റി അംഗം രതീഷ് വൈക്കത്ത് ഉപഹാരം നൽകി. പ്രമോദ് പൂമംഗലം ആശംസകൾ നേർന്നു സംസാരിച്ചു. ഏരിയാ സെക്രട്ടറി രാജേഷ് കീഴാറ്റൂർ സ്വാഗതവും കോടല്ലൂർ മേഖല സെക്രട്ടറി എം.വി. പ്രകാശൻ നന്ദിയും പറഞ്ഞു. തുടർന്ന് കെ എസ്.ഡബ്ല്യു യു പ്രവർത്തകർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.






