അച്ചംവീട്ടിൽ നാരായണ പൊതുവാൾ അനുസ്മരണം

പയ്യന്നൂർ: പ്രമുഖ ജ്യോതിഷ-സംസ്കൃത പണ്ഡിതനായിരുന്ന അച്ചംവീട്ടിൽ നാരായണ പൊതുവാളിന്റെ (അച്ചംവീട്ടിൽ എഴുത്തച്ഛൻ) പത്താം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ ചടങ്ങ് പയ്യന്നൂർ ബി.ഇ.എം. എൽ.പി സ്കൂളിലെ അച്ചംവീട്ടിൽ എഴുത്തച്ഛൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്നു. കേരള സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.
ജ്യോതിഷ രംഗത്തിന് നാരായണ പൊതുവാൾ നൽകിയ അതുല്യമായ സംഭാവനകളെ ചടങ്ങിൽ അനുസ്മരിച്ചു. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം സി.കെ പത്മനാഭൻ അധ്യക്ഷത വഹിച്ചു. സാധു വിനോദൻ അനുഗ്രഹ പ്രഭാഷണം നടത്തി. കർണാടക മുൻ മന്ത്രി ബി. രമാനാഥ് റായ്, കെ. മോഹനചന്ദ്രൻ നമ്പ്യാർ, ടി.കെ നാരായണൻ മാസ്റ്റർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
അഡ്വ. കെ.കെ ശ്രീധരൻ, ഡോ. കെ.കെ ശ്രീനിവാസൻ എന്നിവർ സംബന്ധിച്ചു. ഡോ. കെ.കെ സോമശേഖരൻ സ്വാഗതവും ഡോ. കെ.കെ ശിവദാസൻ നന്ദിയും പറഞ്ഞു.






