16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖല ടൂർണ്ണമെൻറ് : അയാൻ അഹമ്മദിന് സെഞ്ച്വറി,കണ്ണൂർ മലപ്പുറം മത്സരം സമനിലയിൽ

തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 16 വയസിന് താഴെയുളള ആൺകുട്ടികളുടെ ഉത്തര മേഖല ടൂർണ്ണമെൻറിലെ കണ്ണൂരും മലപ്പുറവും തമ്മിലുള്ള ദ്വിദിന മത്സരം സമനിലയിൽ അവസാനിച്ചു. രണ്ടാം ദിനമായ ഇന്ന് തലേദിവസ സ്കോറായ 24 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 74 റൺസ് എന്ന നിലയിൽ ബാറ്റിങ്ങ് ആരംഭിച്ച മലപ്പുറം ആദ്യ ഇന്നിങ്ങ്സിൽ ആഗ്നെയ് പി (പുറത്താകാതെ 60 റൺസ് ) ന്റെയും ഹൃഥ്വിക് ഹരിദാസ് ഹരീഷ് (58 റൺസ് ) ന്റെയും മുഹമ്മദ് രേഹാൻ (55 റൺസ്) ബാറ്റിങ്ങ് മികവിൽ നിശ്ചിത 70 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 268 റൺസെടുത്തു. കണ്ണൂരിനായി അയാൻ അഹമ്മദ് 3 വിക്കറ്റ് വീഴ്ത്തി.മലപ്പുറത്തിന് 27 റൺസ് ഒന്നാം ഇന്നിങ്ങ്സ് ലീഡ് ലഭിച്ചു.
തുടർന്ന് രണ്ടാം ഇന്നിങ്ങ്സിൽ കണ്ണൂർ ക്യാപ്റ്റൻ അയാൻ അഹമ്മദിന്റെ തകർപ്പൻ സെഞ്ചുറി (105 പന്തിൽ നിന്നും പുറത്താകാതെ 103 റൺസ്) യുടെ മികവിൽ 40 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു.
ആദ്യ ഇന്നിങ്ങ്സ് ലീഡ് നേടിയ മലപ്പുറത്തിന് 3 പോയിൻറും കണ്ണൂരിന് ഒരു പോയിൻറും ലഭിച്ചു.
സ്കോർ :
കണ്ണൂർ ആദ്യ ഇന്നിങ്സ് – 68.3 ഓവറിൽ 241 റൺസിന് ഓൾഔട്ട്
മലപ്പുറം ആദ്യ ഇന്നിങ്സ് – 70 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 268 റൺസ്
കണ്ണൂർ രണ്ടാം ഇന്നിങ്‌സ് – 40 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ്






