പാനൂരിൽ സ്വർണ്ണാഭരണങ്ങൾ വാങ്ങി പണം നൽകാതെ വഞ്ചിച്ചതായി പരാതി

പാനൂർ : യുവതിയിൽ നിന്നും ഇരുപത്തിരണ്ടേമുക്കാൽ പവനോളം സ്വർണ്ണാഭരണ വാങ്ങിയ ശേഷം പണം പൂർണ്ണമായും നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു പള്ളിയാം മൂലപള്ളിക്കുന്നിലെ ജയകൃഷ്ണഹൗസിൽ എം. സൽജയുടെ പരാതിയിലാണ് പാനൂരിലെ സ്റ്റൈൽജ്വല്ലറി യിലെ സാനിയ ജയചന്ദ്രൻ,ഭർത്താവ് അനിൽകുമാർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. 2025 ജൂലായ് 25 നും തുടർന്നുള്ള ആഴ്ചയിലുമായി പരാതിക്കാരിയിൽ നിന്നും ഒന്നാം പ്രതി ഇരുപത്തിരണ്ടേമുക്കാൽ പവനോളം സ്വർണ്ണം വാങ്ങിക്കുകയും അതിനു 18,68,000 രൂപയിൽ 16,53, 500 രൂപ നൽകുകയും ബാക്കിയുള്ള 2, 15,000 രൂപ നൽകാതെ വഞ്ചിച്ചുവെന്നും സ്ഥാപനത്തിൽ പോയി ബാക്കി തുക ചോദിച്ചപ്പോൾ രണ്ടാം പ്രതി ചീത്തവിളിക്കുകയും വകവരുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കാണിച്ച് സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാനൂർ പോലീസ് കേസെടുത്തത്.






