കലുങ്ക് അപകട ഭീഷണിയിൽ

ശ്രീകണ്ഠാപുരം: വളകൈ ചുഴലി ചെമ്പന്തൊട്ടി പിഡബ്ല്യുഡി റോഡിൽ പയറ്റിയാൽ സാന്തോം ബസ്സ്റ്റോപ്പിന് സമീപത്തുള്ള കലുങ്ക് അപകട ഭീഷണിയിൽ. നിലം പതിക്കാറായ രീതിയിലാണ് കലുങ്ക്. വർഷങ്ങളോളം പഴക്കമുണ്ട് ദിനംപ്രതി നൂറ്ക്കണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്ന് പോകുന്നത് വളകൈയിൽ നിന്ന് ചുഴലി ചെമ്പന്തൊട്ടി ഭാഗങ്ങളിലേക്കും മലയോര മേഖലകളിലേക്കും എളുപ്പ മാർഗ്ഗത്തിൽ എത്തിചേരാൻ പറ്റുന്ന റോഡാണിത്. കലുങ്കിന്റെ ഉൾഭാഗത്ത് കരിങ്കൽ ഭിത്തി രണ്ട്സൈഡും പുറത്തോട്ട് തള്ളിയിരിക്കുകയാണ് ഇതിന്റെ കോൺഗ്രീറ്റ് കമ്പികൾ എല്ലാഭാഗത്തും തുരുമ്പെടുത്ത് നശിച്ചിരിക്കുകയാണ്.പ്രദേശത്തെ നാട്ടുകാർ അപകട സാധ്യത കണക്കിലെടുത്ത് ഇവിടെ അപകട ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ടാകുന്നതിന് മുമ്പായി കലുങ്ക് പുതുക്കിപണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






