LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

കിണറുകളില്‍ പെട്രോള്‍ സാന്നിധ്യം: ഒരാഴ്ചയ്ക്കകം ടാങ്കുകളുടെ പ്രഷര്‍ ടെസ്റ്റ് പൂര്‍ത്തിയാക്കണം

img_6029.jpg
Spread the love

കണ്ണൂര്‍ പള്ളിക്കുന്ന് ജയ് ജവാന്‍ റോഡിലെ വീട്ടുകിണറ്റില്‍ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് എഡിഎം കലാ ഭാസ്‌കറിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ യോഗം ചേര്‍ന്നു. പ്രദേശത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നടത്തുന്ന പമ്പിലെ മുഴുവന്‍ ടാങ്കുകളുടെ പ്രഷര്‍ ടെസ്റ്റ് ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് എ ഡി എം നിര്‍ദ്ദേശം നല്‍കി. ജനുവരി 18 ഞായറാഴ്ച പെട്രോള്‍ പമ്പിന്റെ ഒരു ടാങ്കിലെ ലീക്കേജ് പരിശോധിക്കും. പരിശോധനാ സമയത്ത് കൗണ്‍സിലര്‍, റെസിഡന്റ് അസോസിയേഷന്‍ ഭാരവാഹികള്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരിക്കണം. ശേഷിക്കുന്നവ അടുത്ത വെള്ളിയാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചു.

ജനുവരി 19 തിങ്കളാഴ്ച കിണറുകളിലെ സാമ്പിളുകള്‍ എടുക്കണം. നേരത്തേ പരിശോധനയ്ക്ക് അയച്ച നാല് കിണറുകള്‍ വീണ്ടും പരിശോധിക്കണം.
പ്രദേശത്തെ മറ്റു കിണറുകളിലെ വെള്ളവും പരിശോധിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി. കിണറുകളുടെ വെള്ളം ശുചിയാകുന്നത് വരെ കിണറുകള്‍ ആവര്‍ത്തിച്ച് വൃത്തിയാക്കണം.

ജലത്തില്‍ ഇന്ധനത്തിന്റെ സാന്നിധ്യം കണ്ട സ്ഥിതിക്ക് വേണ്ട സുരക്ഷാ നടപടികള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സ്വീകരിക്കണം. ഈ പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണത്തിന്റെ ചുമതല ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ആണെന്നും എഡിഎം വ്യക്തമാക്കി. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഗൈഡ് ലൈന്‍സ് ഉറപ്പുവരുത്തണം. ചോര്‍ച്ച നടന്നത് എന്തുകൊണ്ടാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്നും അന്വേഷണം നടത്തണമെന്നും എഡിഎം പറഞ്ഞു. കഴിഞ്ഞദിവസം കെ.വി സുമേഷ് എം എല്‍ എയുടെ സാന്നിധ്യത്തില്‍ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തിന്റെ തീരുമാന പ്രകാരമാണ് യോഗം ചേര്‍ന്നത്.

യോഗത്തില്‍ കണ്ണൂര്‍ പള്ളിക്കുന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ദീപ്തി വിനോദ്, ഡി എം ഡെപ്യൂട്ടി കലക്ടര്‍ കെ.വി ശ്രുതി, സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കെ വേണു, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സീനിയര്‍ മാനേജമാരായ എം ശ്രീനാഥ്, പ്രസാദ് ചന്ദ്രന്‍, ജില്ലാ ഭൂജല വകുപ്പ് ഓഫീസര്‍ ബി ഷാബി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എന്‍വിയോണ്‍മെന്റ് എന്‍ജിനീയര്‍ സൗമ ഹമീദ, റസിഡന്റ് അസോസിയേഷന്‍ പ്രതിനിധികള്‍
എന്നിവര്‍ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!