കണ്ണൂരിൽ കെഎസ്ഇബിയുടെ വിവിധ ഓഫീസുകളിൽ വിജിലൻസ് വിഭാഗം മിന്നൽ പരിശോധന നടത്തി

.
‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ എന്ന പേരിലാണ് പരിശോധന നടന്നത്.
കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനിയർമാരുടെ ഓഫീസുകളിലാണ് പ്രധാനമായും പരിശോധന നടന്നത്. കണ്ണൂർ ജില്ലയിൽ അഞ്ച് ഇടങ്ങളിലായി ഒരേസമയം വിജിലൻസ് സംഘം റെയ്‌ഡ് നടത്തി.
🔹 കൂത്തുപറമ്പ് ഓഫീസിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി.
🔹 ഒരു ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്ക് കരാറുകാർ പണം കൈമാറിയതായി വിജിലൻസ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
🔹 പരിശോധനയുമായി ബന്ധപ്പെട്ട് രേഖകളും ബാങ്ക് ഇടപാടുകളും വിശദമായി പരിശോധിച്ചു വരികയാണ്.
വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്ത്യുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.






