LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

കിണറ്റില്‍ വീണ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

img_6009.jpg
Spread the love

പയ്യന്നൂര്‍: വെള്ളം കോരുത്തിനിടെ അബദ്ധത്തില്‍ കിണറ്റില്‍വീണ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷിച്ചു. പയ്യന്നൂര്‍ കേളോത്ത് ബ്ലൂബെല്‍ റോഡിലെ ഉണ്ണിയുടെ ഭാര്യ ശ്യാമളയെ(62)യാണ് അഗ്നിരക്ഷാസേന രക്ഷിച്ച് ഫയർസ്റ്റേഷനിലെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്.

ഇന്നുരാവിലെ 7.15 മണിയോടെയാണ് സംഭവം. ഉയരം കുറഞ്ഞ ആൾമറയുള്ള കിണറ്റില്‍നിന്നും വെള്ളം കോരുമ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പയ്യന്നൂർ ഫയർ സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ആൻ്റ് റെസ്ക്യു ഓഫീസര്‍ വിജയന്റെ നേതൃത്വത്തിലുള്ള സംഘം നെറ്റ് ഉപയോഗിച്ച് വീട്ടമ്മയെ പുറത്തെടുക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ ഉടന്‍ പയ്യന്നൂർ സഹകരണാശുപത്രിയിലെത്തിക്കുകയായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!