കാണാതായ അഞ്ച് പവൻ്റെ മാല കണ്ടുകിട്ടി

വളപട്ടണം. വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ നിന്നും അഞ്ചു ലക്ഷം രൂപവിലമതിക്കുന്ന അഞ്ച് പവൻ്റെ മാല കാണാതായ സംഭവത്തിൽ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ മുറിയിലെ ചവിട്ടിക്കിടയിൽ നിന്നും കളഞ്ഞു കിട്ടി അഴീക്കോട് കപ്പിക്കുണ്ട് സ്വദേശിനി കെ. ശോഭന (67)യുടെ പരാതിയിലാണ് വളപട്ടണം പോലീസ് കേസെടുത്തിരുന്നത്. ഈ മാസം 10 ന് രാവിലെ 10.20 മണിക്കും 12 ന് ഉച്ചയ്ക്ക് ഒരു മണിക്കുമിടയിലാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച അഞ്ച് പവൻ്റെ ആഭരണങ്ങൾ മോഷണം പോയെന്ന് വളപട്ടണം പോലീസിൽ പരാതി നൽകിയത്. കേസെടുത്തപോലീസ് അന്വേഷണം ഊർജിതമാക്കിയപ്പോഴാണ് കാണാതായ അഞ്ചു പവൻ്റെ മാല വീട്ടിലെ ചവിട്ടിക്കടിയിൽ നിന്നും കണ്ടു കിട്ടിയതായി പോലീസിൽ വിവരമറിയിച്ചത്.






