ശ്രീപുഷ്പക ബ്രാഹ്മണസേവാ സംഘം വിവേകാനന്ദ ജയന്തിആഘോഷിച്ചു

പിലാത്തറ : ശ്രീപുഷ്പക ബ്രാഹ്മണ
സേവാ സംഘം യുവജനവേദി
അറത്തിൽ പ്രാദേശിക സഭ പുഷ്പക മന്ദിരത്തിൽ വിവേകാനന്ദ ജയന്തി ദേശീയ യുവജന ദിനം
“യുവതരംഗ് – 2026 ” സംഘടിപ്പിച്ചു.
കേന്ദ്ര യുവവേദി കൺവീനർ അനുപമ നമ്പീശൻ ഉദ്ഘാടനം ചെയ്തു. ജില്ല
സെക്രട്ടറി കെ.എം.കൃഷ്ണ പ്രസാദ്
അധ്യക്ഷത വഹിച്ചു.
മനസ്സും ശരീരവും ലക്ഷ്യവും എന്ന വിഷയത്തെക്കുറിച്ച് ഡോ.എ.വി.സനിൽകുമാർ ക്ലാസ്സെടുത്തു. എൽ ഐ സി ഡവലപ്പ്മെൻ്റ് ഓഫീസർ ഒ.കെ.പരമേശ്വരൻ മുഖ്യാതിഥിയായി.കെ.എം മോഹനൻ, കെ.എം സോമസുന്ദരൻ, ഗൗതം കൃഷ്ണ,എസ്.ആദിദേവ് സി.എം. പത്മാവതി, ടി.എം. സുരേഷ് ബാബു, ടി.എസ്. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.







