LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 15, 2026

കല്യാണവീഡിയോ എടുക്കാനൊനെത്തിയ വീഡിയോഗ്രാഫറെ മർദ്ദിച്ച് 3 പവൻ്റെ മാല കവർന്നു

img_9163.jpg
Spread the love

ശ്രീകണ്ഠാപുരം:കല്യാണ വീട്ടിൽ വീഡിയോ ചിത്രീകരിക്കാനെത്തിയ ഫോട്ടോഗ്രാഫറെ മർദ്ദിക്കുകയും കൊല്ലു ഭീഷണിപ്പെടുത്തുകയും കഴുത്തിലണിഞ്ഞ മൂന്നു പവൻ്റെ മാല തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയിൽ കണ്ടാലറിയാവുന്ന നാലുപേർക്കെതിരെ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തു. നടുവിൽ മണ്ഡളത്തെ വട്ടക്കേതകിടിയിൽ അലക്സ് തോമസിൻ്റെ (31) പരാതിയിലാണ് പോലീസ് നാലുപേർക്കെതിരെ കേസെടുത്തത്. ഇക്കഴിഞ്ഞ 11 ന് ഞായറാഴ്ച രാത്രി 8.15നാണ് സംഭവം ശ്രീകണ്ഠാപുരം കോട്ടുർവയലിലെ ജോയൽ എന്നയാളുടെ വീട്ടിൽ കല്യാണ വീഡിയോ എടുക്കാനെത്തിയ പരാതിക്കാരനെ സൗണ്ട് ബോക്സിൽ വെച്ച പാട്ടിൻ്റെ ശബ്ദം കുറക്കാൻ ആവശ്യപ്പെട്ട വിരോധത്തിൽ പ്രതികൾ കൈകൊണ്ട് മുഖത്തും നെഞ്ചിലും അടിക്കുകയും കഴുത്തിന് കുത്തി പരിക്കേൽപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മർദ്ദനത്തിനിടെ കഴുത്തിലണിഞ്ഞ മൂന്നു പവൻ്റെ മാലനഷ്ടപ്പെട്ടുവെന്ന പരാതിയിലുമാണ് പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!