LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 15, 2026

എൻഫോഴ്സ്മെൻ്റ്ഉദ്യോഗസ്ഥർ ചമഞ്ഞ് സൈബർ തട്ടിപ്പുസംഘം15 ലക്ഷം തട്ടിയെടുത്തു

img_5658.jpg
Spread the love

കണ്ണൂർ:എൻഫോഴ്സ്മെന്റ് ഡയരക്റേറ്റ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്
സാമ്പത്തിക കുറ്റകൃത്യത്തിൽപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി റിട്ട. ഉദ്യോഗസ്ഥൻ്റെ 15 ലക്ഷം തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ തട്ടിപ്പുസംഘത്തിനെതിരെ സൈബർ ക്രൈം സ്റ്റേഷനിൽ കേസെടുത്തു. കണ്ണൂർ തളാപ്പ് ടെമ്പിൾ റോഡിലെ റിട്ട. ഇൻഷൂറൻസ് ഉദ്യോഗസ്ഥൻ യു.ഡി. കമലേഷ് കുമാറിൻ്റെ (72) പരാതിയിലാണ് സൈബർ തട്ടിപ്പുസംഘത്തിനെതിരെ കേസെടുത്തത്. 2025 ഡിസംബർ 10 നാണ് സംഭവം. വാട്സാപ്പ് വഴി ഇ.ഡി ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ച് അന്വേഷണം നടന്നു വരുന്ന നരേഷ് ഗോയൽ മണി ലോൺട്രിംഗ് കേസിൽ പരാതിക്കാരൻ്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് ഉൾപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു ഡിസംബർ 10 മുതൽ 11 വരെ ഡിജിറ്റൽ അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി ബാങ്ക് അക്കൗണ്ട് പരിശോധിക്കാനെന്ന വ്യാജേന പരാതിക്കാരൻ്റെ സ്ഥിരനിക്ഷേപതുകയായ 15 ലക്ഷം രൂപ പ്രതികൾ നിർദേശിച്ച അക്കൗണ്ടിലേക്ക് അയപ്പിച്ചു കൈക്കലാക്കിയെന്ന പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!