അഴിമതി ആരോപിച്ച് മാർച്ച് നടത്തിയ 17 ബി ജെ പി പ്രവർത്തകർക്കെതിരെ കേസ്

പഴയങ്ങാടി: റോഡ് ടാറിങ്ങിൽ അഴിമതി ആരോപിച്ച് കല്യാശേരി എം എൽ എ എം. വിജിൻ്റെ ഓഫീസിലേക്ക് മാർച്ച് നടത്തി റോഡ് ഗതാഗതം തടസ്സപ്പെടുത്തിയ 17 ബിജെപി പ്രവർത്തകർക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. ബി ജെ പി പ്രവർത്തകരായ ഏഴോം സ്വദേശി ഏ.വി. സനിൽ കുമാർ, പഴയങ്ങാടിയിലെ സുജിത് വടക്കൻ, പ്രകാശൻ കല്യാശേരി, പയ്യന്നൂർ കോറോത്തെ പനക്കീൽ ബാലകൃഷ്ണൻ, ഏഴോത്തെ എം.ടി.മുരളി, അടുത്തിലയിലെ എം.കെ.വി. രാജീവൻ , സി. നാരായണൻ,എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന പത്തുപേർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. ശനിയാഴ്ച വൈകുന്നേരം 5.30 മണിക്ക് എരിപുരം സർക്കിളിൽ നിന്നും കെ എസ് ടി പി റോഡിലൂടെ കല്യാശേരി എം എൽ എ യുടെ പഴയങ്ങാടി മാർക്കറ്റ് റോഡിലുള്ള ഓഫീസിലേക്ക് മാർച്ച് നടത്തി അതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തത്.






