സമസ്ത നൂറാം വാർഷിക വാഹന പ്രചാരണ ജാഥ സമാപിച്ചു

കരിവെള്ളൂർ:സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ആൻഡ് സുന്നി ബാലവേദി പെരുമ്പ റെയ്ഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമസ്ത നൂറാം വാർഷിക വാഹന പ്രചാരണ ജാഥയും പാട്ട് വണ്ടിയും സമാപിച്ചു.
അരവഞ്ചാലിൽ നിന്നും തുടക്കം കുറിച്ച ജാഥ ശറഫുദ്ദീൻ ഫൈസി പെരുമ്പ ഉൽഘാടനം ചെയ്തു.എസ്.കെ.ജെ.എം.കണ്ണൂർ ജില്ലാ പ്രസിഡണ്ടും ജാഥാ ക്യാപ്റ്റനുമായ സയ്യിദ് മുഹമ്മദ് ഹുസൈൻ തങ്ങൾക്ക് സമസ്ത മുഫത്തിശ് അനസ് മൗലവി പതാക കൈമാറി.
റെയ്ഞ്ചിലെ പതിനെട്ടോളം മദ്റ സകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ജാഥ കരിവെള്ളൂരിൽ സമാപിച്ചു.സുന്നി ബാലവേദിയുടെ പാട്ട് വണ്ടി സംഘവും കൂടെയുണ്ടായിരുന്നു.
കോർഡിനേറ്റർ ലുഖ്മാൻ അസ്അദി കാങ്കോൽ,
ഷറഫുദ്ദീൻ ഫൈസി പെരുമ്പ,
കെ.പി.അബ്ദുല്ല ഹാജി കാങ്കോൽ,
ഹുദൈഫ് നിസാമി കാങ്കോൽ,
കബീർ അസ്ഹരി മുത്തത്തി,
അമീറുദ്ദീൻ യമാനി പെരുമ്പ,
മശ്ഹൂറലി ഫൈസി പെരുമ്പ,
ഹാരിസ് അസ്അദി കോറോം,
നൂറുദ്ദീൻ ദാരിമി ചേനോം,
യഹിയ ഹിഷാമി അരവഞ്ചാൽ,
ആസിഫ് അസ്ഹരി പെരുമ്പ,
മുസ്തഫ അസ്ഹരി കുണ്ടയംകൊവ്വൽ,
ശരീഫ് മൗലവി കാങ്കോൽ,
മുബഷിർ ബാഖവി മാത്തിൽ,തുടങ്ങിയവർ പങ്കെടുത്തു.
കരിവെള്ളൂർ ഹൈവേ മൂഹിയദ്ദീൻ മസ്ജിദ് പരിസരത്ത് നടന്ന സമാപന സമ്മേളനം സയ്യിദ് മുഹമ്മദ് ഹുസൈൻ തങ്ങൾ ഉൽഘാടനം ചെയ്തു.
ഖത്തീബ് അബ്ദുൽ മജീദ് നിസാമി അധ്യക്ഷത വഹിച്ചു,മഹല്ല് സ്വാഗത സംഘം കൺവീനർ അബ്ദുൽ നാസർ പുഞ്ചക്കര ഉപഹാര സമർപ്പണം നടത്തി.
പുഞ്ചക്കാട് ദാറുൽ ബിർറ് ഇസ് ലാമിക് അക്കാദമി പ്രിൻസിപ്പാൽ സിറാജുദ്ദീൻ ദാരിമി കക്കാട് മുഖ്യ പ്രഭാഷണം നടത്തി.കെ. അസീസ് ഹാജി, അബ്ദുസ്സലാംമൗലവി, വഹാബ് മൗലവി എന്നിവർ സംബന്ധിച്ചു, ജന:സെക്രട്ടറി അബ്ദുസ്സലാം സ്വാഗതവും,ഹൈവേ മസ്ജിദ് ഇമാം ഒ.ടി.എ. അസീസ് ഫൈസി നന്ദിയും പറഞ്ഞു






