വൈദ്യുതി മുടങ്ങും

കണ്ണൂർ: വിവിധ പ്രദേശങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
കാടാച്ചിറ – കിഴുത്തളി ട്രാൻസ്ഫോർമർ പരിധിയിൽ തിങ്കളാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
ചാലക്കുന്ന ഗുരുമഠം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
പള്ളിക്കുന്ന്: ഏഷ്യൻ ഹെറിറ്റേജ്, ചെട്ടിപ്പീടിക, സൺറൈസ് കണ്ണാശുപത്രി, കെഡബ്ല്യുഎ ചെട്ടിപ്പീടിക, ഐഡിഎൽ ഹോം, സൗഭാഗ്യ കോംപ്ലക്സ്, പ്രദീപ്തി കോംപ്ലക്സ് എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ സെക്ഷൻ: പഞ്ചായത്ത് കിണർ, തണ്ടപ്പുറം, വാരം സി.എച്ച്.എം എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി തടസ്സപ്പെടും.
ചൊവ്വ – ഉറുമ്പച്ചൻ കോട്ടം – താഴെ മണ്ഡപം ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 3 വരെയും,
താഴെചൊവ്വ, അൽ റാഹ, കെ.പി ടവർ, എച്ച്.ടി ഷോപ്രിക്സ് എന്നിവിടങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെയും വൈദ്യുതി മുടങ്ങും.
കെഡബ്ല്യുഎ താഴെചൊവ്വ, കിഴുത്തള്ളി, ഓവുപാലം, എംജി ഹെക്ടർ, എച്ച്.ടി കെവിആർ ജീപ്പ് ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ 12 വരെയും,
സി.പി സ്റ്റോർ, മുണ്ടേരിപ്പീടിക, ഹെൽത്ത് സെന്റർ, ഡാഫോഡിൽ വില്ല, കാപ്പാട്, ശരവണമിൽ എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.






