ടച്ച് ഓഫ് മേഴ്സി: ബശീർ സഅദിയും കുഞ്ഞിക്കോയ തങ്ങളും സാരഥികൾ

കണ്ണൂർ :
കാരുണ്യ സേവന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വെച്ച ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രസിഡൻ്റും മാനേജിംഗ് ഡയറക്ടറുമായി ബശീർ സഅദി ചെറുകുന്നിനേയും ചെയർപേഴ്സണായി മടക്കര സയ്യിദ് കുഞ്ഞിക്കോയ തങ്ങളേയേയും ഡയറക്ടർ ജനറലായി കണ്ണൂർ ഹാഫിള് കെ.പി.ശമീർ മൗലവിയേയും തിരഞ്ഞെടുത്തു.ടച്ച് ഓഫ് മേഴ്സി വാർഷിക ഡയറക്ടറേറ്റ് യോഗമാണ് സാരഥികളായി തിരഞ്ഞടുത്തത്.
അഡ്വൈസറി ബോർഡ് അംഗങ്ങളായിപി.കെ. ഹസൻ കുഞ്ഞി മാസ്റ്റർ (രക്ഷാധികാരി), പി.എം. മുഹമ്മദ് റഫീഖ് അഹ്സനി (അസി രക്ഷാധികാരി) ,ഡോ. ടി.സി. മോഹനൻ (ചീഫ് അഡ്വൈസർ) എന്നിവരെയും നിയമിച്ചു.
പി.വി.അബ്ദുൽ അലി ഹാജിയാണ് ട്രസ്റ്റ് ചീഫ് സൂപ്രണ്ട്.
മറ്റു ഭാരവാഹികളായി ഹാജി. ഏ.സി.മഹമൂദ് സാഹിബ് (വർക്കിംഗ് പ്രസിഡൻ്റ്) മാട്ടൂൽ പി.പി. ഇബ്റാഹീം കുട്ടി ഹാജി (ജന: മാനേജർ) മുനാസ് പള്ളിക്കൽ കാസറഗോഡ്(ചാരിറ്റി ചീഫ് ഡയറക്ടർ)പി.വി. മുസ്തഫ (ജനറൽ സെക്രട്ടറി) ,കെ.സി. മുഹമ്മദ് കുഞ്ഞി (വർക്കിംഗ് സെക്രട്ടറി) മുക്കോത്ത് അബൂബക്കർ (ഫൈനാസ് സെക്രട്ടറി) കെ.വി. അബൂബക്കർ, എം.പി. സഖരിയ്യ (വൈസ് പ്രസി) പാറക്കാട്ട് അബ്ദുൽ കരീം, പുന്നക്കൻ മൂസാൻ (ജോയിൻ്റ് സെക്രട്ടറി) എന്നിവരേയും തിരഞ്ഞെടുത്തു.
മാനേജിംഗ് ഡയറക്ടർ
ബശീർ സഅദി ചെറുകുന്നിൻ്റെ അധ്യക്ഷതയിൽ യോഗം ഹാജി എ.സി. മഹമൂദ് സാഹിബ് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹൈദ്രോസ് കുഞ്ഞിക്കോയ തങ്ങൾ,ഹാഫിള് കെ.പി.ശമീർ മൗലവി പ്രസംഗിച്ചു.
വർക്കിംഗ് സെക്രട്ടറി കെ.സി. മുഹമ്മദ് കുഞ്ഞി സ്വാഗതവും ജനറൽ സെകട്ടറി പി.വി. മുസ്തഫ നന്ദിയും പറഞ്ഞു.






