യുവാവ് ട്രെയിൻ തട്ടി മരിച്ചു

കണ്ണപുരം :താവത്ത് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഏഴിലോട് ചക്ലിയ കോളനിക്ക് സമീപം താമസിക്കുന്ന കർണ്ണാടക കാർവർ മൈനഹള്ളി സ്വദേശി ലക്ഷമൺസിന്ധ്യേ യുടെ മകൻ മജേന്ദ്ര ലക്ഷ്മൺ സിന്ധ്യേ (48)യാണ് മരിച്ചത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം. പുഴയിൽ മീൻ പിടിക്കുന്ന കർണാടക സ്വദേശിയാണ്. കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.






