പുസ്തക പ്രകാശനം ജനുവരി 18ന്

പയ്യന്നൂർ: മലയാള ഭാഷ പാഠശാലയിലെ ടി. പി. ഭാസ്കര പൊതുവാൾ മാസ്റ്ററുടെ ഉദയസംക്രാന്തി എന്ന പുസ്തകത്തിൻ്റെ രണ്ടാം പതിപ്പ് പ്രകാശനം ജനുവരി 18 ന് നടക്കും. ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര മൈതാനിയിൽ വെച്ച് നടക്കും. രാഗസുധയുടെ ആറാമത് പ്രതിമാസ പരിപാടിയായി കാങ്കോൽ കല അവതരിപ്പിക്കുന്ന നാടക പരിപാടിയുടെ ഭാഗമായി പുസ്തക പ്രകാശനം നടക്കും. പ്രൊഫ: എം. രാജീവൻ്റെ അധ്യക്ഷതയിൽ ടി പി ഭാസ്കര പൊതുവാൾ പരിപാടി ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ ശിവപ്രസാദ് എസ്. ഷേണായി പുസ്തകം പ്രകാശനം ചെയ്യും. രാജൻ ഇടവലത്ത് പുസ്തകം ഏറ്റുവാങ്ങും.






