LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

കാർ യാത്രക്കാരായ കുടുംബത്തെ മർദ്ദിച്ച സ്കൂട്ടർ യാത്രക്കാർക്കെതിരെ കേസ്

img_5105.jpg
Spread the love

എടക്കാട് : കാറിന് പിറകിൽ സ്കൂട്ടർ ഇടിച്ചത് ചോദ്യം ചെയ്തതിന് കാർ യാത്രക്കാരായ ദമ്പതികളെയും ഒരു വയസുകാരനായ മകനെയും മർദ്ദിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.വടകര ഓർക്കാട്ടേരി സ്വദേശി വി.ടി.കെ. വിജേഷിൻ്റെ (28) പരാതിയിലാണ് സ്കൂട്ടർ യാത്രക്കാരായ രണ്ടു പേർക്കെതിരെ എടക്കാട് പോലീസ് കേസെടുത്തത്. ഈ മാസം 4 ന് വൈകുന്നേരം 5.30 മണിക്ക് മുഴപ്പിലങ്ങാട് കുളം ബസാറിലേക്ക് പോകുന്ന റോഡിലായിരുന്നു സംഭവം. പരാതിക്കാരനും ഭാര്യ ഷാമിലി, മകൻ ഓസിൽ എന്നിവർ സഞ്ചരിച്ച കാറിന് പിന്നിൽ പ്രതികൾ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചത് ചോദ്യം ചെയ്ത വിരോധത്തിൽ ഒന്നാം പ്രതി പരാതിക്കാരൻ്റെ ഭാര്യയെ നോക്കി അശ്ലീല ആംഗ്യം കാണിക്കുകയും പരാതിക്കാരനെ തടഞ്ഞുവെച്ച് കൈ കൊണ്ട് അടിക്കുകയും കമ്പിവടി കൊണ്ട് തലക്ക് അടിക്കുകയും തടയാൻ ശ്രമിച്ച ഭാര്യയെ ശക്തമായി തള്ളുകയും ആ സമയം പരാതിക്കാരൻ്റെ ഭാര്യയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിൻ്റെ മുഖത്ത് അടിക്കുകയും രണ്ടാം പ്രതിപരാതിക്കാരൻ്റെ കൈ രണ്ടും മടക്കി പിടിച്ച് മർദ്ദിക്കാൻഒത്താശ ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!