LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

കടയിൽ നിന്നും പട്ടാപ്പകൽ 45000 രൂപ മോഷണം കുരുവി സാജു പിടിയിൽ

img_0696.jpg
Spread the love

ബേഡകം: പലച്ചരക്കു കടയിൽ നിന്നും പട്ടാപ്പകൽ45,000 രൂപകവർന്ന കേസിൽ പ്രതി പിടിയിൽ .ഇരിട്ടി പെരിങ്കാൽ സ്വദേശി കുരുവി സാജുവെന്ന കുരുവിക്കാട്ടിൽ സാജുവിനെ (42)യാണ് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് പോലീസ്നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബേഡകം എസ്.ഐ. കെ.ആർ. സുമേഷ്യം സംഘവും നീലേശ്വരം തൈക്കടപ്പുറത്തെ വാടക ക്വാട്ടേർസിൽ നിന്നും പിടികൂടിയത്.
കുറ്റിക്കോൽ സ്വദേശി സി. കുഞ്ഞികൃഷ്ണൻ്റെ (61) ഉടമസ്ഥതയിലുള്ള കടയിൽ നിന്നാണ് പ്രതി പണം കവർന്നത്. കുറ്റിക്കോൽ ടൗണിൽ ബനിൽ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന പരാതിക്കാരൻ്റെ ഉടമസ്ഥതയിലുള്ള പണച്ചിലങ്ങാൽ സ്റ്റാർസ് എന്ന അനാദി ക്കടയിൽ നിന്നും കഴിഞ്ഞ മാസം 22നു 12.30 മണിക്കും 23 ന് രാവിലെ 8.30 മണിക്കുമിടയിലാണ് മോഷണം നടന്നതെന്നാണ് പരാതി. ബേഡകം പോലീസിൽ നൽകിയ പരാതിയെ തുടർന്ന്കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ ലഭിച്ച നിരീക്ഷണ ക്യാമറ ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കിയത്. പട്ടാപ്പകൽ സ്ഥാപനങ്ങളിൽ നിന്നുംമോഷണം നടത്തി മുങ്ങുന്ന പ്രതിക്കെതിരെ കാഞ്ഞങ്ങാട് പെട്രോൾ പമ്പിൽ നിന്നും ലക്ഷങ്ങൾ കവർന്ന കേസ് ഉൾപ്പെടെ നിരവധി കേസ് നിലവിലുണ്ട്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!