പറമ്പിലെ 50 ഓളം കശുമാവുകൾ വെട്ടിനശിപ്പിച്ചു

പിണറായി: പറമ്പിൽ അതിക്രമിച്ചു കയറി 50 ഓളം കശുമാവുകൾ വെട്ടിനശിപ്പിച്ചു മൂന്നു ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പിണറായി പാറപ്രത്തെ വടവതി വത്സല (74)യുടെ പരാതിയിലാണ് പിണറായി കോളാട് അരങ്ങം സ്വദേശി രഘു,പ്രദീപൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഡിസംബർ 7 നും 21 നുമിടയിൽ പരാതിക്കാരിയുടെയും സഹോദരിമാരുടെയും ഉടമസ്ഥതയിൽ കോളാ ടുള്ള പറമ്പിൽ അതിക്രമിച്ചു കയറിയ പ്രതികൾ കാർഷിക വിളകളായ 50 ഓളം കശുമാവുകൾ വെട്ടിനശിപ്പിച്ച് മൂന്ന് ലക്ഷം രൂപയോളം നാശ നഷ്ടം വരുത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.






