പ്രവർത്തക സംഗമം സംഘടിപ്പിച്ചു

പയ്യന്നൂർ.
അന്നൂർ കേളപ്പൻ സർവ്വീസ് സെൻറർ, മഹാത്മാ സുഹൃദ് വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ പുതുവത്സരത്തോടനുബന്ധിച്ച് പ്രവർത്തക സംഗമം സംഘടിപ്പിച്ചു. മാടായി എ ഇ ഒ ഡോ. കെ.കെ.പി സംഗീത പരിപാടി ഉദ്ഘാടനം ചെയ്തു. കേളപ്പൻ സർവ്വീസ് സെൻ്റർ പ്രസിഡണ്ട് പി. കമ്മാര പൊതുവാൾ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കേരള ഫോക് ലോർ അക്കാദമി ഫെല്ലോഷിപ്പ് നേടിയ ഡോ.എ.കെ.വേണുഗോപാലനെ ആദരിച്ചു.
എ.കെ.പി നാരായണൻ, വിമല രവീന്ദ്രൻ, എ.പി.രാമചന്ദ്രൻ, വി.കെ.ദേവകി, ഇ.സി.സനൂപ്, ഡോ.എ.കെ.വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. കലാപരിപാടികളും ഉണ്ടായിരുന്നു.
മഹാത്മാ സുഹൃദ് വേദി പ്രസിഡണ്ട് സി.കെ.പ്രമോദ് സ്വാഗതവും കെ.കെ.മധുസൂദനൻ നന്ദിയും പറഞ്ഞു.






