ജില്ല ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് :യുവധാര കുണിയൻ ജേതാക്കൾ

കരിവെള്ളൂർ: ഏ.വി. സ്മാരക ഗവ:ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന കണ്ണൂർ ജില്ല ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിൽ യുവധാര കുണിയൻ ജേതാക്കളായി. ഫൈനൽ മത്സരത്തിൽ ടീം തയ്യിലിനെ പരാജയപ്പെടുത്തിയാണ് യുവധാര കുണിയൻ ജേതാക്കളായത്.
കണ്ണൂർ ജില്ലാ കബഡി ടെക്നിക്കൽ കമ്മിറ്റി കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവ സംയുക്തമായി സംഘടിപ്പിച്ച കബഡി ചാമ്പ്യൻഷിപ്പിൽ 13 ടീമുകൾ പങ്കെടുത്തു. മത്സരം വാർഡ് മെമ്പർ ടി.വി.ചന്ദ്രമതി ഉദ്ഘാടനം ചെയ്തു. കബഡി ടെക്നിക്കൽ കമ്മിറ്റി സംസ്ഥാന സമിതി അംഗം മുരളി ആണൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ വരുൺ ചന്ദ്രൻ
മുഖ്യാതിഥിയായിരുന്നു.
സംഘാടക സമിതി ചെയർമാൻ എൻ.വി. സന്തോഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന
സമാപന യോഗത്തിൽ കെ.നാരായണൻ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.






