ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു

പയ്യന്നൂർ :
പയ്യന്നൂർ ഷട്ടിൽ ബാഡമിന്റൺ ഫ്രണ്ട്സും സിആർഎം ബാഡ്മിന്റൺ അക്കാദമിയും ചേർന്ന് രണ്ടാമത് കണ്ണൂർ, കാസർകോട് ജില്ലാതല മൾട്ടി ഏയ്ജ് ഗ്രൂപ്പ് ബാഡ്മിന്റൺ ചാന്പ്യൻഷിപ്പ് സംഘടിപ്പിച്ചു. പയ്യന്നൂർ ഗവ. ആശുപത്രിക്ക് സമീപം സിആർഎം ഷട്ടിൽ കോർട്ടിൽ പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ അഡ്വ. സരിൻ ശശി ഉദ്ഘാടനം ചെയ്തു. പ്രകാശൻ പയ്യന്നൂർ അധ്യക്ഷനായി. വാർഡ് കൗൺസിലർ കെ വി നിമ്യ, ഷട്ടിൽ ബാഡ്മിൻ്റൺ അസോസിയേഷൻ ജില്ല സെക്രട്ടറി കെ ശിവകുമാർ, സിആർഎം ബാഡ്മിൻ്റൺ അക്കാദമി ഡയരക്ടർ രാജേന്ദ്രൻ, എം നൗഷാദ് എന്നിവർ സംസാരിച്ചു. അണ്ടർ 17
ബോയ്സ് ഡബിൾസ് വിഭാഗത്തിൽ അദ്വൈത് – കിഷൻ ടീം ഒന്നും സുമിത് – അലൻ ടീം രണ്ടും സ്ഥാനം നേടി. ഗേൾസ് വിഭാഗത്തിൽ കൃഷ്ണ – ഗംഗാദേവി ടീം ഒന്നും ആദിനന്ദ – തന്മയ ടീം രണ്ടും സ്ഥാനം നേടി. പയ്യന്നൂർ റാങ്ദിവു അക്കാദമിയിലെ കിഷനെ ബെസ്റ്റ് പ്ലെയറായി തിരഞ്ഞെടുത്തു. അണ്ടർ 15 ഗേൾസ് വിഭാഗത്തിൽ ഗംഗാദേവി ഒന്നും തന്മയ രണ്ടും സ്ഥാനത്തെത്തി. ബോയ്സിൽ ഹരിനന്ദ് ഒന്നും അദ്വൈത് അഭിലാഷ് രണ്ടും സ്ഥാനം നേടി. അണ്ടർ
13 ഗേൾസിൽ അമേയ, ഐറ വിപിൻ ബോയ്സിൽ മയൂഖ് സുന്ദർ, ധ്യാൻ എസ് ദേവ് എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. അണ്ടർ 11 ഗേൾസിൽ പി വി ദേവാഞ്ജലി, പി അക്ഷര ബോയ്സിൽ ധ്യാൻ എസ് ദേവ്, പി സി സായിനാഥ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സമാപന പരിപാടിയിൽ വിജയികൾക്ക് എസ്.ഐ. പി ആർ മിഥുൻ, എഎസ്ഐ എം സാരംഗ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.






