LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 15, 2026

റോഡിന്റെ വീതി കൂട്ടണം: ഗതാഗത തടസ്സം രൂക്ഷമെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ

img_9752.png
Spread the love

കണ്ണൂർ: കണ്ണൂർ–തലശ്ശേരി റൂട്ടിൽ റോഡിന്റെ വീതി കുറവിനെ തുടർന്ന് ഗുരുതരമായ ഗതാഗത തടസ്സങ്ങൾ അനുഭവപ്പെടുന്നതായി ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ. പ്രത്യേകിച്ച് മേലെചൊവ്വ കയറ്റത്തിലെ ഡിവൈഡറിന് സമീപമുള്ള വീതികുറവ് കാരണം വാഹനങ്ങൾ നിൽക്കേണ്ടിവരുമ്പോൾ വലിയ ട്രാഫിക് ബ്ലോക്കാണ് രൂപപ്പെടുന്നത്.

ഇത്തരത്തിൽ ഗതാഗതം തടസ്സപ്പെടുമ്പോൾ താഴെചൊവ്വ മുതൽ കിഴുത്തള്ളിവരെ നീളുന്ന ബ്ലോക്ക് പതിവാകുകയാണ്. ഇതിന്റെ ഫലമായി ബസുകൾക്ക് കൃത്യസമയത്ത് സർവീസ് നടത്താൻ കഴിയാതെ യാത്രക്കാർക്കും ഓപ്പറേറ്റർമാർക്കും വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നത്.

പലതവണ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. മേലെചൊവ്വ കയറ്റത്തിൽ ‘ഒല’ സർവീസ് സെന്ററിന് മുൻവശത്ത് ഏകദേശം ഒരു മീറ്റർ വീതിയെങ്കിലും കൂട്ടിയാൽ ഗതാഗത തടസ്സത്തിന് ഒരുപരിധിവരെ പരിഹാരമാകുമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ വിലയിരുത്തൽ.

പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണാൻ ബന്ധപ്പെട്ട വകുപ്പ് നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!