LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 15, 2026

കരിവെള്ളൂരിൻ്റെ ചരിത്രം ‘ദേശനാഴിക’ രചിച്ച് എൻ.എസ്. എസ് സപ്തദിന ക്യാമ്പ് സമാപിച്ചു

6a3e52bb-a3c0-4fcd-8b4e-8e24dcd8089d.jpg
Spread the love

കരിവെള്ളൂർ: സപ്തദിന എൻഎസ്എസ് സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ഉൽഘാടനത്തിൽ കരിവെള്ളൂരിൻ്റെ പ്രാദേശിക ചരിത്രരേഖ പ്രകാശനം കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രമേശൻ നിർവഹിച്ചു. 2025 ഡിസംബർ 26 മുതൽ 2026 ജനുവരി 1 വരെയുള്ള 7 ദിവസങ്ങളിൽ ആണ് വെള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ എൻഎസ്എസ് സപ്ത ദിന ക്യാമ്പ് കരിവെള്ളൂർ മാന്യ ഗുരു യുപി സ്കൂളിൽ വെച്ച്നടന്നത്. ഹരിചന്ദന സി എം, സർഗ മനോജ് എന്നീ വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് ദിവസങ്ങളിൽ പ്രാദേശിക ചരിത്രരേഖയായ
‘ ദേശനാഴിക’ തയ്യാറാക്കിയത്. വാർഡ്മെമ്പറും സംഘാടകസമിതി ചെയർമാനുമായ ചന്ദ്രമതി ടി വി അധ്യക്ഷത വഹിച്ചു എൻഎസ്എസ് റീജണൽ പ്രോഗ്രാം കൺവീനർ ഹരിദാസ് വി സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രാജലക്ഷ്മി എ നന്ദിയും പറഞ്ഞു. സംഘാടകസമിതി ജനറൽ കൺവീനറും വെള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ കെ ജയചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. പരിപാടിക്ക് കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത് മെമ്പർ ഇ പ്രഭാവതി , ജിഎച്ച്എസ്എസ് വെള്ളൂർ പി ടിഎ പ്രസിഡണ്ട് എൻ രാജേഷ്, മാന്യഗുരു യു പി സ്കൂൾ സ്റ്റാഫ് സെക്രട്ടറി പി രമ, മാന്യഗുരു യുപി സ്കൂൾ സീനിയർ അസിസ്റ്റൻറ് റെജി കാമാച്ചി, സാമ്പത്തിക കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ കെ, മുൻ ജില്ലാ പഞ്ചായത്ത് അംഗം പി ജാനകി, ക്യാമ്പ് കോർഡിനേറ്റർ വത്സൻ ടി, എൻഎസ്എസ് വളണ്ടിയർ ലീഡർ മാസ്റ്റർ ഷോൺ ഷോബിൻ എന്നിവർ ആശംസകൾ അർപ്പിച്ചു. എൻഎസ്എസ് വളണ്ടിയർമാരായ മുഹമ്മദ് ജാസിം, മുഹമ്മദ് സുൽത്താൻ, ഭാമ ടി, തീർത്ഥ സുജിത്ത് വി എം, സർഗ മനോജ് ഹരിചന്ദന സി എം, മുഹമ്മദ് നബാൻ എന്നിവർ ക്യാമ്പ് അവലോകനത്തിൽ സംസാരിച്ചു. ബെസ്റ്റ് വളണ്ടിയർമാരായി തിരഞ്ഞെടുക്കപ്പെട്ട ഭാമ ടി, മുഹമ്മദ് സുൽത്താൻ എന്നീ വളണ്ടിയർമാർക്കുള്ള സമ്മാനദാനവും പരിപാടിയിൽ വച്ച് നടന്നു. ‘ യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി- ഇനിയും ഒഴുകും മാനവ സ്നേഹത്തിൽ ജീവവാഹിനിയായ് ‘ എന്ന ആശയത്തോടുകൂടി നടത്തപ്പെട്ട എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിൽ സ്നേഹാങ്കണം, ഡിജിറ്റൽ കൂട്ടുകാർ, കരുതൽ കവചം, വിത്തും കൈക്കോട്ടും, മണ്ണും മനുഷ്യനും, ലഹരിക്കെതിരെ നാടുണരട്ടെ- ലഹരി വിരുദ്ധ ജാഗ്രത ജ്യോതി, വേരുകൾ തേടി- പ്രാദേശിക ചരിത്ര രചനയും പൈതൃക സംരക്ഷണവും തുടങ്ങി മറ്റു തനത് പ്രോജക്ടുകളും ആണ് നാട്ടുകാരുടെ സഹകരണത്തോടെ നടപ്പിലാക്കിയത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!