സ്വാമി ആനന്ദതീർത്ഥ രുടെ 122-ാംജന്മദിനാഘോഷവുംപ്രഥമ പുരസ്കാര ദാനവും

പയ്യന്നൂർ :
ശ്രീ നാരായണ ഗുരുവിൻ്റെ
ദർശനങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്തി
സാമൂഹ്യ പരിവർത്തനത്തിന്
നിരന്തരം പ്രവർത്തിച്ച
മഹാത്യാഗിയായിരുന്നു
ആനന്ദതീർത്ഥരെന്ന് ജസ്റ്റിസ് പി.എസ് ഗോപി നാഥൻ അഭിപ്രായപ്പെട്ടു.
പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റിൻ്റെ ആഭിമു ഖ്യത്തിൽ ശ്രീനാരായണ വിദ്യാലയത്തിൽ സ്വാമി ആനന്ദതീർത്ഥരുടെ 122-ാം
ജന്മദിനാഘോഷവും
പ്രഥമആനന്ദതീർത്ഥപുരസ്കാരദാന ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
25,000 രൂപയും വെങ്കല ശില്പവും പ്രശസ്തിപത്രവുമടങ്ങിയ
പ്രഥമ പുരസ്കാരം മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജ് ജസ്റ്റിസ്
കെ. ചന്ദ്രുവിന് ചടങ്ങിൽ
സമ്മാനിച്ചു.
ട്രസ്റ്റ് പ്രസിഡണ്ട് ടി.വി. വസുമിത്രൻ എഞ്ചിനീയർ അദ്ധ്യക്ഷത വഹിച്ചു.
പ്രൊഫ: ടി.പി. കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണവും ട്രസ്റ്റ് വൈസ്പ്രസിഡണ്ട്എം. കുഞ്ഞികൃഷ്ണൻ
ആദരഭാഷണവും നടത്തി. പൂർവ്വവിദ്യാർത്ഥി സമിതി പ്രസിഡണ്ട് ടി. കണ്ണൻ പ്രസംഗിച്ചു. ട്രസ്റ്റ് സിക്രട്ടറി കെ.പി. ദാമോദരൻ സ്വാഗതവും ട്രഷറർ കെ. കൃഷ്ണൻ നന്ദിയും പറഞ്ഞു.
അവാർഡ് ശില്പം രൂപകല്പന ചെയ്ത ചിത്രൻ കുഞ്ഞിമംഗ ലത്തെ ചടങ്ങിൽ ആദരിച്ചു. തുടർന്ന്പ്രീതി ഭോജനവും ഉണ്ടായിരു ന്നു.






