LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 8, 2026

മാരകലഹരി മരുന്നു മായി പിടിയിലായയുവാവ് എക്സൈസ് ഓഫീസറുടെ മൂക്ക് അടിച്ചു തകർത്തു.

8c2e1909-038a-4ce4-83b1-1863ff836d9f.jpg
Spread the love

കാഞ്ഞങ്ങാട്: മാരക ലഹരി മരുന്നുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ബേക്കൽപനയാൽ കരുവാക്കോട് സ്വദേശി മുഹമ്മദ് ദിൽഷാദിനെ (20) യാണ് ഹൊസ്ദുർഗ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ.വി. ജിഷ്ണു കുമാറും സംഘവും അറസ്റ്റു ചെയ്തത്.ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൽ നടത്തിയ പരിശോധനയിലാണ് പാക്കം-കരുവാക്കോട് –തച്ചങ്ങാട് റോഡിൽ
വെച്ച് 2.41 ഗ്രാം മാരക ലഹരി മരുന്നായ മെത്താഫിറ്റാമിനുമായി പ്രതി എക്സൈസ് പിടിയിലായത് .
പരിശോധനയിൽസിവിൽ എക്സൈസ് ഓഫീസർമാരായ അജൂബ്.വി .എ ,അനീഷ് .കെ .വി ,രാഹുൽ .ടി , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രാജീവൻ .പി , വനിത സിവിൽ എക്സൈസ് ഓഫീസർ ശുഭ .പി എന്നിവരും ഉണ്ടായിരുന്നു . എക്സൈസ് പിടിയിലായ യുവാവ് അക്രമാസക്തനായി സിവിൽ എക്സൈസ് ഓഫീസറുടെ മൂക്ക് അടിച്ചു തകർത്തു. സാരമായി പരിക്കേറ്റ ഓഫീസറെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!