ആസിഡ് ആക്രമണം വധശ്രമത്തിന് പ്രതി അറസ്റ്റിൽ

ബേഡകം: ഭാര്യയ്ക്കും സഹോദരി പുത്രനുനേരെയും ആസിഡ് ആക്രമണം പ്രതി അറസ്സിൽ. ബേഡഡുക്ക വാവടുക്കത്തെ പി.രവീന്ദ്രനെ (60 )യാണ് ബേഡകം എസ്.ഐ. സുമേഷും സംഘവും അറസ്റ്റു ചെയ്തത്. വാവടുക്കത്തെ പി.ജാനകിയുടെ പരാതിയിലാണ് കേസ്. 30 ന് ചൊവ്വാഴ്ച വൈകുന്നേരം 5.30 മണിക്കാണ് സംഭവം. പരാതിക്കാരിയും മകളും താമസിക്കുന്ന ചെമ്പക്കാടിലെ വീട്ടിലേക്ക് ആസിഡുമായി വന്ന പ്രതി പാത്രം കഴുകുകയായിരുന്ന പരാതിക്കാരിയുടെ ദേഹത്തും സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പരാതിക്കാരിയുടെ സഹോദരിയുടെ മകനായ സുരേഷ് ബാബുവിന്റെ ദേഹത്തും ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. സ്ഥിരമായി മദ്യപിച്ചു വരുന്ന പ്രതിയെ വീട്ടിൽ നിന്നും അകറ്റി നിർത്തിയ വിരോധത്തിലായിരുന്നു അക്രമം. പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. കോടതിയി ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.






