യുറോപ്പിലേക്ക് വിസ വാഗ്ദാനം നൽകി 3,60,000 രൂപ വാങ്ങി വഞ്ചിച്ചു

ചെറുപുഴ: യൂറോപ്പിലെ ലിത്വാനിയയിൽ പാക്കിംഗ് സെക്ഷനിലേക്ക് ജോലിക്കുള്ള വിസ വാഗ് ദാനം നൽകി. പണം വാങ്ങി വഞ്ചിച്ചുവെന്ന യുവതിയുടെ പരാതിയിൽ സ്ഥാപനത്തിലെ മൂന്നു പേർക്കെതിരെ കോടതി നിർദ്ദേശപ്രകാരം പോലീസ് കേസെടുത്തു. തിരുമേനിയിലെ കെ.പി. സിന്ധുവിൻ്റെ പരാതിയിലാണ് ചെറുപുഴയിലെ ഫ്ലവർ ഏജൻസിയിലെ പ്രാപൊയിൽ സ്വദേശി എ.ബി. അരുൺ (33), പ്രാപൊയിലിലെ കിഴക്കേ പാട്ടത്തിൽ പ്രസന്നകുമാരി (55), തിരുമേനിയിലെ രാഹുൽ (25) എന്നിവർക്കെതിരെ ചെറുപുഴ പോലീസ് കേസെടുത്തത്. വിദേശത്തേക്ക് ജോലി തയാറാക്കി നൽകാൻ നിയമപരമായി അനുമതിയുള്ള സ്ഥാപനമാണെന്ന് വിശ്വസിപ്പിച്ചും ലിത്വാനിയ എന്ന രാജ്യത്ത് പാക്കിംഗ് സെക്ഷനിലേക്ക് ജോലിക്കുള്ള വിസ നൽകാമെന്നും വിശ്വസിപ്പിച്ച് പരാതിക്കാരിയുടെ മകന് വിസക്കു വേണ്ടി 2024 ജൂൺ 26 മുതൽ പലതവണകളായി പരാതിക്കാരിയിൽ നിന്നും 3, 60,000 രൂപ കൈപ്പറ്റി നാളിതു വരെയായി ജോലിയും വിസയും ശരിയാക്കി നൽകാതെയും വാങ്ങിയ പണം തിരികെ നൽകാതെയും പ്രതികൾ വഞ്ചിച്ചുവെന്ന് കാണിച്ച് പയ്യന്നൂർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയിലാണ് ചെറുപുഴ പോലീസ് കേസെടുത്തത്.






